ഡബ്ലിന്‍ : അയര്‍ലൻഡില്‍ പുകവലി നിരോധിക്കുന്നതിനുള്ള പദ്ധതി മന്ത്രിസഭയുടെ പരിഗണനയിൽ . പുകയില സംബന്ധമായ ദോഷങ്ങള്‍ അവസാനിപ്പിക്കാനുള്ള വിശാലമായ നടപടികളുടെ ഭാഗമാണ് ഈ നിരോധനമെന്ന് ആരോഗ്യ മന്ത്രി ജെന്നിഫര്‍ കരോള്‍ മക്നീല്‍ പാര്‍ലമെന്ററി ചോദ്യോത്തര വേളയില്‍ അറിയിച്ചു.
രാജ്യത്തെ പുകവലിക്കാരുടെ തോത് 5% ല്‍ താഴെയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് . എന്നാൽ നിരോധനം എത്രത്തോളം പ്രായോഗികമാണെന്ന സംശയവും ഉയരുന്നുണ്ട്.
ഇത്തരം നിയമം പുകവലി കരിഞ്ചന്തയിൽ ലഭ്യമാകാൻ കാരണമാകുമോയെന്നാണ് ആശങ്ക. അതേസമയം മാലി ദ്വീപ് പുകവലി നിരോധനം കർശനമായി നടപ്പാക്കുന്നുമുണ്ട് . ഈ നിയമം നടപ്പാക്കാനായാല്‍ പുകയിലയ്ക്ക് ജനറേഷണല് നിരോധനം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ യൂറോപ്യന്‍ യൂണിയന് രാജ്യമാകും അയര്‍ലൻഡ്.

