ഡബ്ലിൻ : ഡബ്ലിൻ സിറ്റി സെന്ററിൽ രണ്ട് ഗാർഡകളെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുലർച്ചെ 2:00 മണിക്ക് ശേഷമാണ് സംഭവം . ആൻ ഗാർഡ സിയോച്ചാനയിലെ രണ്ട് അംഗങ്ങൾക്കാണ് മർദ്ദനമേറ്റത്.
നിസാര പരിക്കുകളേറ്റ ഇരുവർക്കും സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. അക്രമവുമായി ബന്ധപ്പെട്ട് 30 കാരനാണ് അറസ്റ്റിലായത് . അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ക്രിമിനൽ കോടതി ഓഫ് ജസ്റ്റിസ് മുമ്പാകെ ഹാജരാകും. അന്വേഷണം തുടരുകയാണെന്ന് ഗാർഡ പറഞ്ഞു.
Discussion about this post

