മലയാളികളുടെ പ്രിയപ്പെട്ട ഗായിക സിതാര കൃഷ്ണകുമാർ അയർലൻഡിലെത്തുന്നു . ‘സിതാരാസ് പ്രൊജക്ട് മലബാറിക്കസ് ‘ എന്ന ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും, ഗാൽവേയിലുമാണ് നടക്കുക .
ഫെബ്രുവരി 13 ന് ഡബ്ലിൻ Scientology Community സെന്ററിലും , 14 ന് ഗാൽവേ Leisureland ലുമാണ് പരിപാടി നടക്കുക. മ്യൂസിക് ഷോയുടെ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്.
സിതാര കൃഷ്ണകുമാർ 2017 -ൽ രൂപീകരിച്ച സ്വതന്ത്ര സംഗീത ബാൻഡാണ് സിതാരാസ് പ്രൊജക്ട് മലബാറിക്കസ് . നാടൻ പാട്ടുകൾ , ക്ലാസിക്കൽ , ഫ്യൂഷൻ എന്നിവ സംയോജിപ്പിച്ചാണ് ഇവർ സംഗീത വിരുന്ന് ഒരുക്കുന്നത്.
Discussion about this post

