ഡബ്ലിൻ: ഐറിഷ് വനിതയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് ഹെയ്തി വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഫോണിലൂടെയാണ് അദ്ദേഹം മന്ത്രി ഹാർവെൽ ജീൻ ബാപ്റ്റിസ്റ്റുമായി സ്ഥിതിഗതികൾ വിലയിരുത്തിയത്. അതേസമയം ജെന ഹെരാട്ടിയെ മോചിപ്പിക്കുന്നതിനായി സാദ്ധ്യമായതെല്ലാം ചെയ്തുവരികയാണെന്ന് സൈമൺ ഹാരിസ് വ്യക്തമാക്കി.
രാവിലെയോടെയായിരുന്നു ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചത്. ബന്ദികളെ മോചിതരാക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ജെനയുടെ മോചനം മന്ത്രി ഉറപ്പ് നൽകിയതായി സൈമൺ ഹാരിസ് പറഞ്ഞു.
ഇന്നലെയാണ് ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും ജെനയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയത്. ഇവർക്കൊപ്പം അനാഥാലയത്തിലെ 9 ജീവനക്കാരെയും തട്ടിക്കൊണ്ട് പോയിട്ടുണ്ട്.

