ഗാൽവേ: കൗണ്ടി ഗാൽവേയിൽ വെടിവയ്പ്പ്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഏഥെന്റിയിൽ ആയിരുന്നു സംഭവം. വെടിവയ്പ്പുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച കല്ലാർബൗൺ എസ്റ്റേറ്റ് മേഖലയിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
Discussion about this post

