കനത്ത മഴയിൽ വെക്സ്ഫോർഡ്, കിൽകെന്നി കൗണ്ടികളുടെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട്. മഴയെ തുടർന്ന് ചില സ്ഥലങ്ങളിൽ റോഡുകൾ അടച്ചു. നിരവധി വീടുകളും ബിസിനസ് സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി തകർന്നു.
കാർലോ, ഡബ്ലിൻ, കിൽകെന്നി, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികൾക്കുള്ള യെല്ലോ സ്റ്റാറ്റസ് മഴ മുന്നറിയിപ്പ് അർദ്ധരാത്രിയോടെ അവസാനിച്ചു. നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വെക്സ്ഫോർഡ് കൗണ്ടി കൗൺസിൽ ഇന്നലെ വൈകുന്നേരം മുതൽ വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചിട്ടും ബ്രിഡ്ജ്ടൗണിൽ നിരവധി വസ്തുവകകൾ വെള്ളത്തിനടിയിലായി. ഔവർ ലേഡീസ് ഐലൻഡിൽ, തടാകം കരകവിഞ്ഞ് റോഡ് വെള്ളത്തിനടിയിലായി.ബാരോ, നോർ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഗ്രൈഗുനമനാഗ്, തോമസ്ടൗൺ എന്നിവിടങ്ങളിൽ ഉൾപ്പെടെ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇന്നലെ രാത്രി വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം കാരണം കൗണ്ടിയിലുടനീളം ഒന്നിലധികം റോഡുകൾ അടച്ചിട്ടതായി വെക്സ്ഫോർഡ് കൗണ്ടി കൗൺസിൽ അറിയിച്ചു.

