ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ മഴയുള്ള കാലാവസ്ഥ. അന്തരീക്ഷതാപനില കുറയും. വരും ദിവസങ്ങളിൽ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് താപനില കുറയുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.
വ്യാഴാഴ്ച രാജ്യവ്യാപകമായി മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകും. രാവിലെ മുതൽ ഉച്ചവരെ നല്ല വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. പുലർച്ചെയ്ക്കോ അല്ലെങ്കിൽ വൈകീട്ടോ ആയിരിക്കും മഴ അനുഭവപ്പെടുക. കിഴക്കൻ മേഖലയിൽ ആയിരിക്കും മഴ കൂടുതലായി ലഭിക്കുക.
Discussion about this post

