അയർലൻഡിൽ വരും ദിവസങ്ങളിലും മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. എന്നാൽ പുതിയ ജാഗ്രതാ നിർദ്ദേശങ്ങളൊന്നും നിലവിൽ പുറപ്പെടുവിച്ചിട്ടില്ല . ഇന്ന് രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച കാറ്റ് വീശാനും, ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. മഴ കുറയുന്നതോടെ വടക്കൻ പ്രദേശത്ത് നിന്നും വെയിൽ എത്തും. ഉയർന്ന താപനില 6 മുതൽ 10 ഡിഗ്രി സെഷ്യസ് വരെയായിരിക്കും, എന്നാൽ കാറ്റ് വടക്ക് ദിശയിലേക്ക് മാറുന്നതോടെ പിന്നീട് തണുപ്പ് കൂടും.
വടക്കും പടിഞ്ഞാറും ഒറ്റപ്പെട്ട ചില മഴകൾ ഒഴികെ, തിങ്കളാഴ്ച രാത്രിയിൽ ഭൂരിഭാഗവും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും, രാത്രിയിൽ കുറഞ്ഞ താപനില മൈനസ് 3-നും 1 ഡിഗ്രിക്കും ഇടയിലായിരിക്കും.ബുധനാഴ്ച കാലാവസ്ഥ വീണ്ടും അസ്ഥിരമാകുമെന്നും, ആകാശം മേഘാവൃതമായി അതിരാവിലെ പടിഞ്ഞാറൻ പ്രദേശത്ത് മഴ പെയ്യുമെന്നും നിരീക്ഷകർ അറിയിച്ചു. വൈകുന്നേരത്തോടെ മഴ വ്യാപകമാകും. ഉയർന്ന താപനില 4 മുതൽ 9 ഡിഗ്രി വരെയായിരിക്കും.

