ഡബ്ലിൻ: അയർലൻഡിൽ കാലാവസ്ഥ അസ്ഥിരമായി തുടരും. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് 11 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില രേഖപ്പെടുത്തുക.
ഇന്ന് രാവിലെ മൂടൽമഞ്ഞിന് സമാനമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. പല പ്രദേശങ്ങളിലും കാലാവസ്ഥ വരണ്ടതായിരിക്കും. നേരിയ വെയിലുള്ള കാലാവസ്ഥയും അനുഭവപ്പെടും. രാജ്യത്തുടനീളം തെക്ക്- പടിഞ്ഞാറ് നിന്ന് മേഘങ്ങൾ മുകളിലേക്ക് നീങ്ങും. മഴ പെയ്യുകയും ചെയ്യും. ചില സമയം മഴ ശക്തമാകും.
Discussion about this post

