ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് രണ്ട് കൗണ്ടികളിലായ ഡാർട്ട് സേവനങ്ങൾക്ക് തടസ്സം നേരിടും. വിക്ലോ, ഡബ്ലിൻ എന്നീ കൗണ്ടികളിലായിട്ടാണ് സേവനങ്ങൾക്ക് തടസ്സം നേരിടുക. യാത്ര പുറപ്പെടും മുൻപ് റെയിൽ ഐറാന്റെ വെബ്സൈറ്റുകൾ സന്ദർശിക്കാൻ യാത്രികർക്ക് മുന്നറിയിപ്പുണ്ട്.
ഡബ്ലിനിലെ കനോലിയ്ക്കും വിക്ലോയിലെ ബ്രേയ്ക്കും ഇടയിലാണ് തടസ്സം നേരിടുക. ഈ റൂട്ടിൽ സുപ്രധാന എൻജിനീയറിംഗ് ജോലികൾ ഇനിയും പൂർത്തിയാക്കാനാണ്. ഇതിന്റെ ഭാഗമായി രണ്ട് റൂട്ടുകളിലുടനീളമുള്ള 18 സ്റ്റേഷനുകൾ അടച്ചിടും.
Discussion about this post

