ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ക്വീൻ വിക്ടോറിയയുടെ പ്രതിമയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ബെൽഫാസ്റ്റ് ഹോസ്പിറ്റൽ കോംപ്ലക്സിൽ സ്ഥാപിച്ചിരുന്ന പ്രതിമയ്ക്ക് നേരെ ആയിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നൽകുന്ന നിർദ്ദേശം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് വിവരം. പ്രതിമയ്ക്ക് മേൽ ചുവന്ന നിറത്തിലുള്ള പെയിന്റ് ഒഴിക്കുകയായിരുന്നു. അതേസമയം സംഭവത്തെ അപലപിച്ച് യുയുപി ഹെൽത്ത് വക്താവ് അലൻ ചേംബേഴ്സ് രംഗത്ത് എത്തി. ഇത്തരം ആക്രമണങ്ങൾ നീതീകരിക്കാൻ കഴിത്തത് ആണെന്ന് അദ്ദേഹം പ്രതികരിച്ചു.

