ഡബ്ലിൻ: ബ്ലാഞ്ചാർട്സ്ടൗണിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഗാർഡ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു. ആക്രമണത്തിൽ 30 വയസ്സുകാരനാണ് പരിക്കേറ്റത്. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. 30 കാരന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
മിൽ റോഡിൽ വൈകീട്ട് 4.20 ഓടെ ആയിരുന്നു സംഭവം ഉണ്ടായത്. ഈ സമയം ഇതുവഴി കടന്ന് പോയവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ നിർദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം.
Discussion about this post

