വാട്ടർഫോർഡ് സിറ്റിയിൽ വീടിന് നേരെ ഉണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ മദ്ധ്യവയസ്കന് പരിക്ക്. വ്യാഴാഴ്ച്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം . വീടിന്റെ താഴത്തെ നിലയിലെ ജനലിലൂടെ പെട്രോൾ ബോംബ് എറിയുകയും, വീടിന് തീപിടിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് ഫയർ യൂണിറ്റുകൾ, ആംബുലൻസ് സർവീസ്, ഗാർഡ എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.അമ്പതു വയസോളം പ്രായമുള്ളയാൾക്കാണ് പരിക്കേറ്റത് . ഇയാളെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post

