ഡബ്ലിൻ: ലെപ്പോർഡ്സ്ടൗണിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് കൂടി. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഓഗസ്റ്റ് 29 നായിരുന്നു ലെപ്പോർഡ്സ്ടൗണിൽ സംഘർഷമുണ്ടായത്. ഇതിൽ 24 വയസ്സുകാരന് ജീവൻ നഷ്ടമായിരുന്നു. അതേസമയം സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഡബ്ലിൻ 8 ലെ ഹാരിംഗ്ടൺ സ്ട്രീറ്റിൽ നിന്നുള്ള കെവിൻ റോസ്റ്റാസ് (21), ഹൗത്ത് റോഡിൽ നിന്നുള്ള ക്രിസ്റ്റ്യൻ ഡെമിയൻ (23) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയത്.
Discussion about this post

