അയർലൻഡിലെ യൂറോപ്യൻ യൂണിയൻ കമ്മീഷണർ മൈക്കൽ മക്ഗ്രാത്ത് ഈ ആഴ്ച ചൈന സന്ദർശിക്കും. യൂറോപ്യൻ യൂണിയൻ ഉപഭോക്താക്കളുടെ സംരക്ഷണം ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം. അപകടകരമായ ഉൽപ്പന്നങ്ങൾ ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത് ആശങ്കകൾ ഉണ്ടാക്കുന്നതിനിടയിലാണ് ഈ സന്ദർശനം.
അപൂർവ എർത്തിനും മറ്റ് നിർണായക ധാതുക്കൾക്കും മേലുള്ള ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചും, യൂറോപ്യൻ വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തിയ സെമി കണ്ടക്ടറുകളുടെ വിതരണത്തെക്കുറിച്ചും ചർച്ച നടത്തും . യൂറോപ്യൻ യൂണിയനും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ കുറഞ്ഞതിനെ തുടർന്നാണ് ഈ യാത്ര.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയുടെ ഫലമായി അപൂർവ എർത്ത് കയറ്റുമതി നിയന്ത്രണങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് യൂറോപ്യൻ യൂണിയനും കയറ്റുമതിയിക്കും ബാധകാമാക്കുമെന്ന് ചൈന സ്ഥിരീകരിച്ചതായി യൂറോപ്യൻ യൂണിയന്റെ വ്യാപാര കമ്മീഷണർ മരോഷ് സെഫ്കോവിച്ച് പറഞ്ഞു. ചില നെക്സ്പീരിയ ചിപ്പുകളെ കയറ്റുമതി നിരോധനത്തിൽ നിന്ന് ഒഴിവാക്കുമെന്നും ചൈന പറഞ്ഞു.
2025 ജൂലൈയിൽ നടന്ന യൂറോപ്യൻ യൂണിയൻ-ചൈന ഉച്ചകോടിയ്ക്ക് തുടർച്ചയായാണ് മക്ഗ്രാത്തിന്റെ സന്ദർശനം.

