ഡബ്ലിൻ: രാജി പ്രഖ്യാപനവുമായി മെട്രോലിങ്ക് പ്രൊജക്ട് തലവൻ സീൻ സ്വീനി. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇന്നലെ ആയിരുന്നു സുപ്രധാന പദ്ധതിയുടെ നേതൃത്വം ഒഴിയുന്നതായി അദ്ദേഹം അറിയിച്ചത്.
അടുത്ത വർഷം പദ്ധതിയോട് അനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെയാണ് രാജി. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്ഥാനമാണ് ഇതെന്ന് സ്വീനി പറഞ്ഞു. എന്നാൽ തന്റെ കുടുംബത്തെ പിരിഞ്ഞ് പതിനായിരം മൈൽ അകലെ ഇരിക്കുക എന്നത് ഇപ്പോൾ സാധിക്കാതെ ആയിരിക്കുന്നു. പദ്ധതിയിൽ നിന്നും ഒഴിവാകുന്നതിൽ വലിയ കുറ്റബോധമുണ്ട്. എന്നാൽ ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

