ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിലും ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഇന്ന് പകൽ താപനില 21 ഡിഗ്രിയിൽ എത്തും. അതേസമയം നാളെ മുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
ഇന്ന് രാജ്യത്ത് 16 മുതൽ 21 ഡിഗ്രിവരെ താപനില ഉയരും. വടക്ക് കിഴക്കൻ കൗണ്ടികളിൽ മഴയ്ക്കും സാദ്ധ്യതയുണ്ട്. മേഘാവൃതമായ വരണ്ട കാലാവസ്ഥയാകും പകൽ അനുഭവപ്പെടുക. രാത്രിയിൽ നേരിയ മഴ ലഭിക്കും. തണുത്ത കാറ്റിനും സാദ്ധ്യതയുണ്ട്. രാത്രി കാലങ്ങളിൽ താപനില 3 മുതൽ 7 ഡിഗ്രിവരെ താഴാം.
നാളെ വെയിലും മഴയും കലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക. എങ്കിലും താപനില 15 മുതൽ 20 ഡിഗ്രിവരെ രേഖപ്പെടുത്താം.
Discussion about this post