മീത്ത്: വെള്ളമില്ലാതെ വലഞ്ഞ് മീത്തിലെ ഗ്രാമം. ബല്ലിവോറിലെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളുമാണ് വെള്ളമില്ലാതെ ബുദ്ധിമുട്ടിയത്. ഇതേ തുടർന്ന് പ്രദേശത്തെ സ്കൂൾ അടച്ചിടേണ്ടിവന്നു.
വെള്ളം വിതരണത്തിൽ ഉണ്ടായ പ്രശ്നമാണ് ഗ്രാമത്തെ ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഈ മാസത്തിലെ ഏറ്റവും ചൂടേറിയ വാരം ആയിരുന്നു കടന്ന് പോയത്. ഈ വേളയിൽ വെള്ളമില്ലാത്തത് ഗ്രാമത്തിലെ ജനങ്ങളെ വളരെയെധികം ബുദ്ധിമുട്ടിലാക്കി. വെള്ളമില്ലാത്തതിനെ തുടർന്ന് കൊളംബനസ് നാഷണൽ സ്കൂൾ ആണ് അടച്ചിട്ടത്. സ്കൂളിലെ വാട്ടർ ടാങ്കുകൾ കഴിഞ്ഞ ദിവസം തന്നെ കാലിയായിരുന്നു.
Discussion about this post

