മയോ: സോഷ്യൽ ഹൗസിംഗിനായി തിരഞ്ഞെടുത്ത കെട്ടിടം കത്തിനശിച്ച സംഭവത്തിൽ നിരാശ പങ്കുവച്ച് മയോ കൗണ്ടി കൗൺസിൽ. പദ്ധതിയെ സംഭവം സാരമായി ബാധിച്ചുവെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു ബല്ലിനയിലെ ഫോക്സ്ഫോർഡ് റോഡിലെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.
ഹൗസിംഗ് വിഭാഗം സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ്. നിലവിൽ സ്ഥലം സീൽ ചെയ്തിരിക്കുകയാണ്. ഉദ്യോഗസ്ഥർ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. ഇതിന് ശേഷമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുവെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
Discussion about this post

