ഡബ്ലിൻ: ഷാനനിലെ സാങ്കേതിക സർവ്വകലാശാലയുടെ കീഴിലെ ക്യാമ്പസുകളിൽ സുപ്രധാന വികസന പദ്ധതി. അത്ലോൺ, ലിമെറിക്ക്, തർലെസ്, ക്ലോൺമെൽ, എനിസ് എന്നിവിടങ്ങളിലെ ക്യാമ്പസുകളിലാണ് വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. 750 മില്യൺ യൂറോയുടെ മാസ്റ്റർപ്ലാനിന്റെ ഭാഗമായിട്ടാണ് വികസനം.
2040 വരെയുള്ള പതിനാല് വർഷക്കാലത്തേയ്ക്കുള്ള സാങ്കേതിക സർവ്വകലാശാലയുടെ വളർച്ചയെ ലക്ഷ്യമിട്ടാണ് മാസ്റ്റർ പ്ലാൻ മുന്നോട്ട് വയ്ക്കുന്നത്. അത്ലോണിലെ ടിയുഎസ് ക്യാമ്പസ്, നഴ്സിംഗ്, മെഡിക്കൽ സയൻസ്, അപ്രന്റിസ്ഷിപ്പ് എന്നീ സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി വിപുലീകരിക്കും. ഇന്റർനാഷണൽ അരീന സ്പോർട്സ് കോംപ്ലക്സിന്റെ വിപുലീകരണവും മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്.

