അയർലൻഡിലെ ഏറ്റവും നല്ല പിസയ്ക്കുള്ള അവാർഡ് ഡബ്ലിനിലെ Little Pyg റസ്റ്റ്റന്റിന്. സ്പെയിനിലെ മാഡ്രിഡിൽ നടന്ന ടോപ്പ് 50 പിസ യൂറോപ്പ് അവാർഡാണ് ഡബ്ലിൻ പവർകോർട്ട് ടൗൺഹൗസ് സെന്ററിൽ സ്ഥിതി ചെയ്യുന്ന Little Pyg റസ്റ്റ്റന്റ് നേടിയത്. തുടർച്ചയായി മൂന്നാം തവണയാണ് അയർലൻഡിലെ ബെസ്റ്റ് പിസ അവാർഡിന് റസ്റ്റോറന്റ് അർഹമാകുന്നത്.
യൂറോപ്പിലെ ബെസ്റ്റ് പിസകളിൽ 16-)0 സ്ഥാനവും Little Pyg നേടിയിട്ടുണ്ട്.ഇതോടെ സെപ്റ്റംബറിൽ ഇറ്റലിയിലെ നേപ്പിൾസിൽ നടക്കുന്ന വേൾഡ് പിസ ചാമ്പ്യൻഷിപ്പിലും Little Pyg പങ്കെടുക്കും.
ഇറ്റാലിയൻ ഫുഡ് ക്രിട്ടിക്സായ ബാർബറ ഗ്വാരാ, ലൂസിയാനോ പിഗ്നടരോ, ആൽബർട്ട് സഫൈയർ എന്നിവരുടെ നേതൃത്വത്തിലാണ് 2017 മുതൽ പ്രശസ്തമായ ഈ അവാർഡുകൾ നൽകി വരുന്നത് . 2,000 ഇൻസ്പെക്ടർമാർ ആണ് വിജയികളെ തീരുമാനിക്കാനായി യൂറോപ്പിലെ വിവിധ പിസകൾ പരിശോധിക്കുന്നത്.

