ഡബ്ലിൻ : അയർലൻഡിന്റെ പുതിയ പ്രസിഡന്റ് കാതറിൻ കനോലിയുടെ അടുത്തയാഴ്ച നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് വടക്കൻ അയർലൻഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെൻഗെലി. “ബെൽഫാസ്റ്റിലും വിൻഡ്സറിലും നടക്കുന്ന മറ്റ് നിരവധി പരിപാടികൾ” കാരണം ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നണ് എമ്മ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
കനോലിയ്ക്ക് ആശംസകൾ നേർന്നതായും വരും ദിവസങ്ങളിൽ കനോലിയോട് സംസാരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ലിറ്റിൽ-പെൻഗെലി പറഞ്ഞു.
‘ രണ്ടാം ലോക മഹായുദ്ധത്തിലെ സൈനികരെ ആദരിക്കുന്നതിനായി, പ്രത്യേകിച്ച് പസഫിക്കിലെ 80-ാം വാർഷികത്തോടനുബന്ധിച്ച് വിൻഡ്സർ ദിനത്തിൽ പ്രത്യേക സ്വീകരണത്തിനായി രാജാവിന്റെയും രാജ്ഞിയുടെയും ക്ഷണപ്രകാരം വിൻഡ്സർ കാസിലിലേക്ക് പോകുന്നതിനുമുമ്പ് പാർലമെന്റിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനും അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനും ഞാൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല.” ലിറ്റിൽ-പെൻഗെലി പറഞ്ഞു.

