ഡബ്ലിൻ: വ്യക്തികൾ ചൂതാട്ടത്തിന് അടിമപ്പെടുന്നതും അവരുടെ ബാല്യകാലവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഇഎസ്ആർഐ) പഠനത്തിലാണ് നിർണായക കണ്ടെത്തൽ. കുട്ടിക്കാലത്ത് ചൂതാട്ടത്തിന് സമാനമായ കളികളിൽ ഏർപ്പെട്ടവരിലാണ് വലുതാകുമ്പോൾ പ്രശ്നം രൂക്ഷമായ രീതിയിൽ കണ്ടുവരുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്.
കുട്ടിക്കാലത്ത് ചൂത് കളിച്ചവർ, അല്ലെങ്കിൽ രക്ഷിതാക്കൾക്ക് ഈ സ്വഭാവം ഉണ്ടെങ്കിൽ ചൂതാട്ടത്തിന് അടിമപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂതാട്ടവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളോട് കുട്ടികൾക്ക് പ്രത്യേക ആകർഷണം ഉണ്ടാകാം. ഇത് നിയന്ത്രിക്കേണ്ടത് ആണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Discussion about this post

