ഡബ്ലിൻ: ഐറിഷ് മലയാളി കുരുവിള ജോർജ് അയ്യങ്കോവിൽ യങ് ഫിൻ ഗെയ്ലിന്റെ ദേശീയ ഉപാദ്ധ്യക്ഷൻ. വോട്ടെടുപ്പിലൂടെയാണ് അദ്ദേഹത്തെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. കുരുവിളയെ ഫിൻ ഗെയ്ലിന്റെ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിലേക്കും നാമനിർദ്ദേശം ചെയ്യും.
കഴിഞ്ഞ ദിവസം ആയിരുന്നു തിരഞ്ഞെടുപ്പ്. ഉപാദ്ധ്യക്ഷനായിരുന്ന കയോലൻ മഗ്വയർ രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് ദേശീയ സമ്മേളനത്തിൽവച്ച് വോട്ടെടുപ്പ് നടന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ട്രിനിറ്റി കോളേജ് ഡബ്ലിനിൽ എഐ നിയമ നിർമ്മാണത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുകയാണ് കുരുവിള.
Discussion about this post

