ഡബ്ലിൻ: ഡിസംബർ ഒന്ന് മുതൽ ഐറിഷ് ഫാർമസികൾ എല്ലാ പ്രൊഫഷണൽ സേവനങ്ങളുടെയും നിരക്കുകൾ പ്രദർശിപ്പിക്കും. ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ഓഫ് അയർലൻഡിന്റെ പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് നടപടി. ജനുവരി മുതൽ ഇനം തിരിച്ചുള്ള വിശദമായ രസീതുകളും നിർബന്ധമാക്കും.
ഇടപാടുകൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫാർമസികൾ നിരക്കുകൾ പ്രദർശിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരി 1 മുതൽ മരുന്ന് വിതരണ ഫീസുകളും പ്രൊഫഷണൽ സേവന ചിലവുകളും വിശദീകരിച്ചുള്ള വിശദമായ രസീതുകൾ ലഭിക്കും.
Discussion about this post

