സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 37 വയസ്സുള്ള പ്രതിയ്ക്കാണ് ആറ് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. സ്ലൈഗോ സർക്യൂട്ട് കോടതിയുടേതാണ് വിധി.
മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് എടുത്ത പോലീസ് തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച കേസിന്റെ വിചാരണ പൂർത്തിയായി. ഇതോടെ ഇയാൾ ഗുരുതര കുറ്റകൃത്യം നടത്തിയതായി കോടതി നിരീക്ഷിക്കുകയായിരുന്നു. തുടർന്നാണ് ആറ് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.
Discussion about this post

