ഡബ്ലിൻ: ഐറിഷ് ഭാഷാ ഡിജിറ്റൽ പദ്ധതികൾക്കായി ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയ്ക്ക് 4.9 മില്യൺ യൂറോ. സർക്കാരാണ് വിപ്ലവകരമായ പദ്ധതികൾക്കായി വൻ നിക്ഷേപം നടത്തുന്നത്. ഐറിഷ് ഭാഷയിൽ ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കുക, വികാസത്തെ പരിപോഷിപ്പിക്കുക എന്നിങ്ങനെയെല്ലാമാണ് പദ്ധതിയുടെ ലക്ഷ്യം.
ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിൽ എഡിഎപിടി റിസർച്ച് സെന്ററിന്റെ ഇസ്റ്റോർ പദ്ധതിയ്ക്കായി 9 ലക്ഷം യൂറോയുടെ ഗ്രാന്റും സർക്കാർ നൽകുന്നുണ്ട്. മന്ത്രി കില്ലരി ഇക്കാര്യം സ്ഥിരീകരിച്ചു. വിലപ്പെട്ട ഐറിഷ്/ ഇംഗ്ലീഷ് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സമാഹരിക്കുക, പങ്കിടുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇസ്റ്റോർ പദ്ധതി.
Discussion about this post

