ഡബ്ലിൻ: ഏപ്രിലിൽ ഭക്ഷണവിതരണ ശാലകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് അയർലന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി. എട്ട് ഭക്ഷണശാലകൾ അടച്ച് പൂട്ടി. 10 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ബേക്കറിയും റെസ്റ്റോറന്റുകളും ഉൾപ്പെടെ നടപടി സ്വീകരിച്ചവയിൽ ഉൾപ്പെടുന്നു. പരിശോധനയ്ക്കിടെ ചില ഭക്ഷണശാലകളിൽ ഉദ്യോഗസ്ഥർ എലിക്കാഷ്ഠം കണ്ടെത്തി. വൃത്തിഹീനമായ പാത്രങ്ങളിൽ പാകം ചെയ്യുന്ന സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കായുള്ള ടോയ്ലറ്റ് ശുചിയാക്കത്തതും നടപടി സ്വീകരിക്കാൻ കാരണം ആയിട്ടുണ്ട്.
Discussion about this post

