ഡബ്ലിൻ: അയർലൻഡിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ വളർച്ച പ്രവചിച്ച് എഐബി ( അലീഡ് ഐറിഷ് ബാങ്ക് ). അമേരിക്കയുടെ താരിഫ് സൃഷ്ടിച്ച അനിശ്ചിതത്വം നീങ്ങിത്തുടങ്ങിയെന്നും എഐബി വ്യക്തമാക്കുന്നു. ഏറ്റവും പുതിയ എക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് എഐബിയുടെ പരാമർശങ്ങൾ.
ആഗോള അനിശ്ചിതത്വത്തിനടിയിലും കരുത്താർജ്ജിക്കാൻ കഴിയുമെന്ന് അയർലൻഡിന്റെ സമ്പദ്വ്യവസ്ഥ തെളിയിച്ചു. മുൻപ് പ്രതീക്ഷിച്ചതിനെക്കാൾ കരുത്ത് ഇപ്പോൾ അയർലൻഡിന്റെ ആഭ്യന്തര സമ്പദവ്യവസ്ഥയ്ക്ക് ഉണ്ട്. ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വം ഉയർന്ന നിലയിൽ തുടരുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ ചിലവാക്കുന്നതിലും ബിസിനസ് നിക്ഷേപങ്ങളിലും ഉയർച്ചയുണ്ടെന്നും എഐബി വ്യക്തമാക്കുന്നു.
Discussion about this post

