ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 22 ഡിഗ്രിവരെ ഉയരാം. അതേസമയം വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയാകും ഈ വാരാന്ത്യത്തിലും അടുത്ത ആഴ്ചയും അനുഭവപ്പെടുക.
വാരാന്ത്യത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കാം. ഇതിനൊപ്പം മൂടൽ മഞ്ഞും പ്രതീക്ഷിക്കുന്നുണ്ട്. വെള്ളിയാഴ്ച മേഘാവൃതമായ അന്തരീക്ഷം ആകും അയർലന്റിൽ അനുഭവപ്പെടുക. ഇടയ്ക്ക് മഴയും ലഭിക്കും. ഇന്ന് പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറ് ഭാഗത്ത് മഴ കനക്കാൻ സാദ്ധ്യതയുണ്ട്. 17 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടും. ഈർപ്പമുള്ള കാലാവസ്ഥയാകും പകൽ സമയം ഉണ്ടാകുക. തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാറ്റും. കിഴക്കൻ മേഖലയിൽ ചൂട് കൂടുതലായും അനുഭവപ്പെടും.

