ഡബ്ലിൻ: ബാങ്ക് അവധി വാരാന്ത്യത്തോട് അനുബന്ധിച്ച് ഗാർഡ നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് പിടിയിലായത് 5000 ലധികം പേർ. ഇതിൽ 4650 ഡ്രൈവർമാർ വേഗപരിധി ലംഘിച്ചതായി കണ്ടെത്തി. വ്യാഴാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകളാണ് ഇത്.
സീറ്റ്ബെൽറ്റ് ഇല്ലാതെയും മൊബൈൽ ഫോൺ ഉപയോഗിച്ചും വാഹനം ഓടിച്ച 510 പേരെ പിടികൂടി. നാല് ദിവസത്തിനിടെ 12 അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായത്. ഇതിൽ നാല് ജീവനുകൾ പൊലിഞ്ഞു. നിരവധി പേർക്കാണ് നാല് ദിവസത്തിനിടെ അപകടങ്ങളിൽ സാരമായി പരിക്കേറ്റത്. നാല് ദിവസത്തിനിടെ ഉണ്ടായ മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ അയർലൻഡിൽ ഈ വർഷം ഇതുവരെ 73 പേരാണ് റോഡപകടങ്ങളിൽ മരിച്ചിട്ടുള്ളത്.
Discussion about this post

