ഗാൽവേ: കൗണ്ടി ഗാൽവേയിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെ നോക്ക്നകാരയിലെ ബാലിമോണീൻ റോഡിലുള്ള വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടികളുടെ പരിക്കുകൾ സാരമുള്ളതല്ല. ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് കുട്ടികൾ ഉള്ളത്. ആറരയോടെ വീടിന് തീപിടിച്ചതായുള്ള വിവരം അഗ്നിശമന സേനയ്ക്ക് ലഭിക്കുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ എത്തി തീ അണച്ചു. ശേഷം കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് അർദ്ധരാത്രിയോടെ വീണ്ടും തീ പടരുകയായിരുന്നു. സാങ്കേതിക പരിശോധനകൾക്കായി പ്രദേശം അടച്ചിരിക്കുകയാണ്.

