ഡബ്ലിൻ: പുതിയ ഭവന പദ്ധതിയിൽ വിശദീകരണവുമായി ജെയിംസ് ബ്രൗൺ. പുതിയ പദ്ധതി വീടില്ലാത്തവരുടെ എണ്ണം കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി ഈ പ്രഖ്യാപിക്കാനിരിക്കെ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭവന രഹിതരുടെ എണ്ണം കുറയ്ക്കുന്നതിനും ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയുടെ ഫണ്ടിംഗ് വർധിപ്പിക്കുന്നതിനുനുള്ള നടപടികൾ പുതിയ ഭവന പദ്ധതിയിൽ ഉണ്ടെന്ന് ജെയിംസ് ബ്രൗൺ വ്യക്തമാക്കി. ഭവന വിതരണം വേഗത്തിലാക്കുന്നതിന് വേണ്ടി മാത്രമല്ല ആളുകൾക്ക് ആവശ്യമായ പിന്തുണ നൽകുന്നത് കൂടിയാണ് പദ്ധതി. ഉറപ്പായും പുതിയ പദ്ധതി ഭവന രഹിതരുടെ എണ്ണം കുറയ്ക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

