ഡബ്ലിൻ: അയർലൻഡിൽ അഭയാർത്ഥികളുടെ താമസ സൗകര്യത്തിനായി സർക്കാർ ചിലവിട്ട തുകയിൽ വർധനവ്. കഴിഞ്ഞ വർഷം 19 ശതമാനം അധിക തുകയാണ് സർക്കാർ ചിലവിട്ടത്. 1.2 ബില്യൺ യൂറോ 2025 ൽ അഭയാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി ആകെ ചിലവിട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം സംരക്ഷണം തേടിയ അപേക്ഷകരുടെ എണ്ണത്തിൽ 29 ശതമാനം കുറവ് ഉണ്ടായിരുന്നു. ഈ വേളയിലാണ് ചിലവഴിച്ച തുകയിൽ വർധനവ്. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
Discussion about this post

