ഡബ്ലിൻ ; ബിബിസിയിൽ നിന്ന് തനിക്ക് നഷ്ടപരിഹാരമായി ലഭിക്കാൻ പോകുന്ന 100,000 യൂറോ (£84,000) ഗാസയിലെ കുട്ടികളെ സഹായിക്കുന്ന ചാരിറ്റികൾക്കും, അയർലൻഡിലെ ഭവനരഹിതർക്കും, ഐറിഷ് ഭാഷാ ഗ്രൂപ്പുകൾക്കും സംഭാവന ചെയ്യുമെന്ന് ഗെറി ആഡംസ് .
2016-ൽ ബിബിസിയുടെ സ്പോട്ട്ലൈറ്റ് പ്രോഗ്രാമിനെതിരെ ഗെറി ആഡംസ് കോടതിയെ സമീപിച്ചിരുന്നു .മുൻ സിൻ ഫെയ്ൻ ഉദ്യോഗസ്ഥനായ ഡെനിസ് ഡൊണാൾഡ്സണെ കൊലപ്പെടുത്തിയതിന് താൻ അനുമതി നൽകിയെന്ന് ആരോപിച്ച് പരിപാടിയിൽ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഡബ്ലിനിലെ ഹൈക്കോടതിയിലെ ഒരു ജൂറി അദ്ദേഹത്തിന് അനുകൂലമായി വിധി പറഞ്ഞു. പ്രോഗ്രാമിലും ലേഖനത്തിലും ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ അർത്ഥം നിർണ്ണയിച്ചതിന് ശേഷം അദ്ദേഹത്തിന് 100,000 യൂറോ (£84,000) നൽകണമെന്നും ഉത്തരവിട്ടു. ആഡംസിന്റെ നിയമപരമായ ചെലവുകളും ബിബിസി നൽകേണ്ടിവരും
“ജൂറി എനിക്ക് നഷ്ടപരിഹാരമായി നൽകിയ പണത്തെ സംബന്ധിച്ചിടത്തോളം, ഞാൻ ഇത് നല്ല കാര്യങ്ങൾക്ക് സംഭാവന ചെയ്യും. ഗാസയിലെ കുട്ടികൾ, ഭവനരഹിതരെ സഹായിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന അയർലൻഡിലെ ഗ്രൂപ്പുകൾ, കുമാൻ കാരാഡ്, ഐറിഷ് ഭാഷാ മേഖല, പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ ഇതുപോലുള്ള മറ്റ് പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടും.” – ആഡംസ് പറഞ്ഞു.

