ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്സ്ടൗണിൽ ഇ-ബൈക്ക് ഇടിച്ച് ഗാർഡയ്ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ഗാർഡ ആശുപത്രിയിൽ ചികിത്സ തേടി.
ഹാർട്ട്സ്ടൗൺ പാർക്കിൽ പട്രോളിംഗ് നടത്തുകയായിരുന്നു ഗാർഡ. ഇതിനിടെ യുവാവ് അപകടകരമായ രീതിയിൽ ഇ- ബെെക്കുമായി എത്തുകയായിരുന്നു. ഇതോടെ ഗാർഡ തടയാൻ ശ്രമിച്ചു. തുടർന്ന് യുവാവ് ഗാർഡയെ ഇടിച്ച് നിലത്തിടുകയായിരുന്നു. സംഭവത്തിൽ യുവാവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം യുവാവിനെ വിട്ടയച്ചതായി പോലീസ് പറഞ്ഞു
Discussion about this post

