ഡബ്ലിൻ: ഫിൻഗ്ലാസിൽ വീടിന് തീയിട്ട സംഭവത്തിൽ പരിക്കേറ്റവർ ആശുപത്രി വിട്ടു. പരിക്കേറ്റ അഞ്ച് പേരിൽ നാല് പേരാണ് ആശുപത്രിവിട്ടത്. അതേസമയം വീട്ടിൽ ചികിത്സ നൽകുന്നത് തുടരും.
അഞ്ച് പേരിൽ ഗുരുതരമായി പരിക്കേറ്റ 40 വയസ്സുകാരി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. 40 ഉം 20 ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കും കൗമാരക്കാർക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഡിസംബർ 31 ന് ആയിരുന്നു ഇവരുടെ വീടിന് തീയിട്ടത്.
Discussion about this post

