ക്ലെയർ: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഫുട്ബോൾ താരത്തിന് ജയിൽ ശിക്ഷ. രണ്ട് വർഷത്തേയ്ക്കാണ് ഫുട്ബോൾ താരം കോനോർ ഗാവിന് കോടതി ശിക്ഷ വിധിച്ചത്. ക്ലെയർ കൗണ്ടി മുൻ മൈനൽ ഗാലിക് ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്നു ഗാവിൻ.
എന്നിസ് സർക്യൂട്ട് കോടതി ജഡ്ജി ഫ്രാൻസിസ് കോമർഫോർഡ് ആണ് ശിക്ഷ വിധിച്ചത്. 2021 ജൂലൈയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിൽവച്ചായിരുന്നു ഇയാൾ യുവതിയെ ഉപദ്രവിച്ചത്. പിന്നാലെ യുവതി നിയമ സഹായം തേടുകയായിരുന്നു.
Discussion about this post

