ഡബ്ലിൻ : ദുരിതബാധിതർക്ക് അപേക്ഷിക്കാവുന്ന പണത്തിന്റെ പരിധി ഉയർത്തുമെന്ന് ടെനൈസ്റ്റ് സൈമൺ ഹാരിസ് . ദുരിതാശ്വാസ തുകകൾ ഇപ്പോൾ വളരെ കുറവാണെന്നും, ദുരിതബാധിതർക്ക് അപേക്ഷിക്കാവുന്ന പണത്തിന്റെ തുക ഉയർത്തുമെന്ന് ഇന്നലെ രാത്രി തീരുമാനമെടുത്തതായും അദ്ദേഹം പറഞ്ഞു.
“സാമ്പത്തിക സഹായ കാര്യത്തിൽ ഞങ്ങൾ ഉടൻ തീരുമാനമെടുക്കും . ആളുകൾ അത് പ്രതീക്ഷിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിന് ശേഷം പണം നൽകുന്നത് മാത്രമല്ല . വെള്ളപ്പൊക്കം തടയാൻ സർക്കാർ എന്തുചെയ്യുന്നുവെന്നും ആളുകൾ അറിയണമെന്ന് “ അദ്ദേഹം പറഞ്ഞു.
ചന്ദ്ര കൊടുങ്കാറ്റ് അയർലൻഡിൽ നാശനഷ്ട്ങ്ങൾ വരുത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.രാജ്യത്തിന്റെ കിഴക്കും തെക്കുകിഴക്കും ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.ക്രൊയേഷ്യയും അയർലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നിലവിൽ ക്രൊയേഷ്യയിലാണ് ഹാരിസ്.

