ഡബ്ലിന്‍ : ഹാലോവീന്‍ ആഘോഷത്തിന് പിന്നാലെ ലൂത്ത് കൗണ്ടിയിലെ ദ്രോ ഗഡ അഭയാര്‍ത്ഥി സെന്ററിലേയ്ക്ക് പടക്കമേറ്. തീപ്പിടുത്തത്തില്‍ അകപ്പെട്ട കുട്ടികളടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കെട്ടിടത്തിലേക്ക് പടക്കങ്ങളെറിഞ്ഞതോടെ തീ പടരുകയായിരുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊള്ളലേറ്റു. എന്നാല്‍ പൊള്ളല്‍ ഗുരുതരമല്ല.ജോര്‍ജസ് സ്ട്രീറ്റിലെ കെട്ടിടം കത്തിനശിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം 28 പേരെ താമസിപ്പിച്ചിരുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്.രാത്രി 8.15 ഓടെയാണ് ആക്രമണം . കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് 10 വയസ്സിന് താഴെയുള്ള കുട്ടികളുള്‍പ്പെടെ അഞ്ച് ആളുകളെ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്.
സംഭവത്തിലെ സാക്ഷികള്‍ മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.പ്രദേശത്തെ ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവരും ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

