കെറി: കൗണ്ടി കെറിയിലെ കില്ലാർണിയിൽ തീപിടിത്തം. ഇതേ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. കില്ലാർണിയിലെ കെന്മാരെയിലേക്കുള്ള റോഡിലെ ഫൈവ്മൈൽ പാലത്തിന് സമീപം ആയിരുന്നു തീപിടിത്തം ഉണ്ടായത്. ഇതേ തുടർന്ന് മോൾസ് ഗ്യാപ്പ് റോഡ് അടച്ചിട്ടു.
കില്ലാർണി, കില്ലർഗ്ലിൻ, കെൻമാരെ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനം. രണ്ട് ഹെലികോപ്റ്ററുകളും എത്തിയിരുന്നു. തീ നിയന്ത്രണവിധേയം ആക്കിയിട്ടുണ്ട്.
ഡിസ്പോസിബിൾ ബാർബിക്യൂവിന്റെ അശ്രദ്ധമായ ഉപയോഗമാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
Discussion about this post

