വാഷിംഗ്ടൺ: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . എഴുത്തുകാരിയായ ഇ ജീൻ കരോളിന് 5.63 മില്യൺ ഡോളറാണ് (ഏകദേശം 54 കോടി രൂപ) നഷ്ടപരിഹാരം നൽകിയത് .
കോടതി മേൽനോട്ടത്തിൽ സൂക്ഷിച്ചിരുന്ന തുക കരോളിന്റെ നിയമ സ്ഥാപനത്തിന് കൈമാറി.യുഎസ് ജില്ലാ ജഡ്ജി ലൂയിസ് കപ്ലന്റെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. ട്രംപ് ഇതിനെ ശക്തമായി എതിർത്തിരുന്നു.
2023-ൽ കേസിൽ സിവിൽ കോടതി 5 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചു. തുക ഇപ്പോൾ പലിശ സഹിതമാണ് നൽകിയിരിക്കിന്നത് .1996-ൽ മാൻഹട്ടനിലെ ബെർഗ്ഡോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറിലെ ഡ്രസ്സിംഗ് റൂമിൽ ട്രംപ് തന്നെ ദുരുപയോഗം ചെയ്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു. .
എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് ട്രംപ് പറഞ്ഞിരുന്നു. കരോളിന്റെ പുസ്തകം വിൽക്കാനുള്ള തന്ത്രമാണെന്നും ട്രംപ് ആരോപിച്ചു. അതേസമയം, 5 മില്യൺ ഡോളർ നഷ്ടപരിഹാരത്തിനെതിരായ ട്രംപിന്റെ അപ്പീൽ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി തള്ളി.

