ടിപ്പററി: കാരിക് ഓൺ സ്യൂറിലെ സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വാർഷിക പെരുന്നാളും വിശുദ്ധ മൂന്നിന്മേൽ കുർബാനയും പൈതൽ നേർച്ചയും നടക്കും. ഈ മാസം 17, 18 തിയതികളിലാണ് പരിപാടി.
മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന് കീഴിലുള്ള അയർലണ്ടിലെ പ്രഥമ സ്വന്തം ദേവാലയമാണ് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി.
പെരുന്നാളിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. പെരുന്നാൾ ചടങ്ങുകൾക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. ജൂലൈ 18 നാണ് പെരുന്നാളിന്റെ പ്രധാന ദിവസം. ഇടവകയുടെ മുൻ വികാരിയും ഭദ്രാസനത്തിലെ സീനിയർ വൈദീകനുമായ ഫാ. നൈനാൻ പി. കുറിയാക്കോസ്, ഫാ. ജിജോ പുതുപ്പള്ളി എന്നിവരും പ്രാർത്ഥനകൾക്ക് സഹകാർമികത്വം വഹിക്കും.

