സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ കടൽതീരത്ത് നിന്നും മൃതദേഹം കണ്ടെത്തി. എനിസ്ക്രോണിലെ തീരത്ത് ആയിരുന്നു സംഭവം. മൃതദേഹത്തിന് പഴക്കമുണ്ട്. കഴിഞ്ഞ ഞായറാഴ്ച കാണാതായ വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിദേശപൗരനെയാണ് കടലിൽ കാണാതെ ആയത് എന്നാണ് പോലീസ് നൽകുന്ന വിവരം. വടക്കൻ മായോയിലെ ഡൗൺപാട്രിക് ഹെഡിന് സമീപമുള്ള ഡൺ ബ്രിസ്റ്റെ കടൽത്തീരത്ത് മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. പാറക്കെട്ടിൽ നിന്നും അദ്ദേഹം കടലിലേക്ക് വീഴുകയായിരുന്നു.
Discussion about this post

