വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഉണ്ടായ തീപിടിത്തത്തിൽ ആൺകുട്ടിയ്ക്ക് പരിക്ക്. ട്രാൻമോറിലെ ദി സാൻഡ്സ് ഹോട്ടലിലെ കിടപ്പുമുറിയിൽ ആയിരുന്നു സംഭവം. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാത്രി 10.15 ഓടെ ആയിരുന്നു സംഭവം ഉണ്ടായത്. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സും പോലീസും ആംബുലൻസ് സേവനങ്ങളും സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

