ഡബ്ലിൻ: ഡബ്ലിനിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാസിൽക്നോക്കിലെ ഓബേൺ അവന്യുവിലായിരുന്നു സംഭവം. തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മുൻകരുതൽ നടപടിയെന്നോണം അപ്പാർട്ട്മെന്റ് ബ്ലോക്ക് ഒഴിപ്പിച്ചു. അഞ്ചോളം ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. പരിക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
Discussion about this post

