ഡബ്ലിന്‍ : സ്റ്റോം ചന്ദ്ര കൊടുങ്കാറ്റിൽ ദുരിതം നേരിട്ടവരെ കബളിപ്പിക്കാന്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി പരാതി . ദുരിത ബാധിതര്‍ക്ക് വൈദ്യുതി ബില്ല് കുറച്ചതായുള്ള വ്യാജ സന്ദേശമാണ് ‘GOV IE’ യില്‍ നിന്നും എന്ന പേരില്‍ ആളുകളിലേയ്ക്കെത്തുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് അറിയിച്ചു.
എമര്‍ജന്‍സി ബെനിഫിറ്റ് സ്കീം വഴി കുറഞ്ഞ വൈദ്യുതി ബില്ലിന് യോഗ്യത നേടിയെന്നാണ് വ്യാജ സന്ദേശം . ഒപ്പം ക്ലിക്ക് ചെയ്യുന്നതിനായി ഒരു ലിങ്കുമുണ്ട്. എന്നാൽ ഇതിൽ ക്ലിക്ക് ചെയ്യരുതെന്നും, നിലവില്‍ എമര്‍ജന്‍സി ബെനിഫിറ്റ് സ്കീമില്ലെന്നും അധികൃതർ പറയുന്നു. gov. ie പോലുള്ള നിയമാനുസൃത സ്രോതസ്സുകളില്‍ നിന്ന് മാത്രമേ അത്തരം സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാവൂ എന്നും അധികൃതർ പറയുന്നു.

