ഡബ്ലിൻ: മൂന്ന് ദശാബ്ദത്തിന് മുൻപ് കൊല്ലപ്പെട്ട സിൻ ഫെയ്ൻ കൗൺസിലർ എഡ്ഡി ഫുള്ളർട്ടണിന്റെ കൊലപാതകത്തിൽ വീണ്ടും അന്വേഷണവുമായി ഗാർഡ. അദ്ദേഹം മരിച്ച് 35 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിലാണ് മരണത്തിൽ വീണ്ടും അന്വേഷണം. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി പുതിയ അപ്പീൽ ഗാർഡ പുറപ്പെടുവിച്ചു.
1991 മെയ് 25 ന് ആയിരുന്നു അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ നാല് പേർ വീട്ടിൽ അതിക്രമിച്ച് കയറി ഫുള്ളട്ടനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈവശം ഉള്ളവർ പോലീസുകാരുമായി ബന്ധപ്പെടേണ്ടതാണ്. വിവരം നൽകുന്നതവരുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും.

