ഡബ്ലിൻ: അയർലൻഡിന്റെ സാമ്പത്തിക രംഗത്തിന് തളർച്ച. ഈ വർഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) കുറവുണ്ടാകുമെന്നാണ് പ്രവചനം. യൂറോപ്യൻ കമ്മീഷൻ സ്പ്രിംഗ്സിന്റെ പ്രവചനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ട്രംപിന്റെ താരിഫ് നടപടികളാണ് അയർലൻഡിന്റെ സാമ്പത്തിക രംഗത്തെ ബാധിച്ചതെന്നാണ് സൂചന. താരിഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞ വർഷത്തെ അയർലൻഡിന്റെ മരുന്നുകളുടെ കയറ്റുമതിയെ ബാധിച്ചിരുന്നു. ഇതാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം 12.3 ശതമാനം വളർച്ച കൈവരിച്ച ജിഡിപിയിൽ ഇക്കുറി 1.2 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് പ്രവചനം.
എന്നാൽ ഈ വർഷം മാത്രമാണ് സാമ്പത്തിക രംഗത്തിന് പ്രതികൂല സാഹചര്യം നേരിടേണ്ടിവരിക. അടുത്ത വർഷം സാമ്പത്തിക രംഗം സ്ഥിരത കൈവരിയ്ക്കുകയും ജിഡിപിയിൽ 3.4 ശതമാനത്തിന്റെ വളർച്ചയുണ്ടാകുകയും ചെയ്യുമെന്നാണ് പ്രവചിക്കുന്നത്.

