കോർക്ക്: കോർക്കിൽ യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ 30 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കോർക്കിലാണ് യുവാവ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. യുവാവിന്റെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ലിഫി പാർക്കിലെ മെയ്ഫീൽഡിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. യുവാവിനെ ആക്രമിച്ച ശേഷം അക്രമി കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Discussion about this post

